കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അഷ്ടബന്ധകലശവും സഹസ്രകലശത്തിന്റെയും രണ്ടാംദിനമായ ഇന്നലെ ചിന്മയാ മിഷന്‍ കേരളഘടകം ചീഫ് സ്വാമി വിവിക്താനന്ദയെ തന്ത്രി തങ്കപ്പന്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി.പവിത്രന്‍, ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു. കലശത്തോടനുബന്ധിച്ച് മഹാഗണപതിഹോമം, ഭഗവതിസേവ, സുദര്‍ശനഹോമം, ശാന്തിഹോമം, അത്ഭുതസിദ്ധി ഹോമം തുടങ്ങിയവ നടന്നു. ഡിസംബര്‍ നാലു വരെയാണ് കലശം നടക്കുക. ഇന്ന് വൈകിട്ട് 6.30ന് ഉപനിഷത് ദര്‍ശനം എന്ന വിഷയത്തില്‍ ഡോ.പുനലൂര്‍ പ്രഭാകരന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.
















