കോട്ടയം: ജില്ലാസഹകരണ ബാങ്ക് മേധാവികള്‍ കോട്ടയത്ത് രഹസ്യയോഗം ചേര്‍ന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ സ്വകാര്യ ഹോട്ടലില്‍ റൂമെടുത്താണ് യോഗം ചേര്‍ന്നത്. നബാര്‍ഡിന്റെ അധികാരികള്‍ വിളിച്ച യോഗമാണ് നടന്നതെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അറിയിപ്പ് നോട്ടീസ് മീനിറ്റിസ് തീരുമാനം എന്നിവ പുറത്തുവിടാന്‍ തയ്യാറാകണം. അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നതിനെപ്പറ്റി ആലോചിക്കാനാണോ യോഗമെന്ന് സംശയിക്കേണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിച്ച ദിവസം മുതല്‍ തുടങ്ങിയ അക്കൗണ്ടുകളെപ്പറ്റി നിരീക്ഷിക്കണം. ആര്‍ബിഐയും ആദായനികുതിവകുപ്പും അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
















