കൊളംബസ്: ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള ഐഎസിന്റെ സന്ദേശം വന്നത്.
ആക്രമണം നടത്തിയ വിദ്യാര്‍ഥി സോമാലിയയില്‍നിന്നു കുടിയേറിയ കുടുംബത്തിലെ അംഗമാണ്. അബ്ദുള്‍ റസാക് അലി അര്ത്താന് എന്നാണ് ഇയാളുടെ പേര്.
യൂണിവേഴ്സിറ്റിയുടെ കൊളംബസിലെ കാമ്പസില്‍ എത്തിയ അക്രമി വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും വിദ്യാര്‍ഥികളെ കത്തികൊണ്ടു കുത്തുകയുമായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: