Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉദിച്ചുയര്‍ന്നു, നിലംപതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 10:39 pm IST
inWorld

ടീമംഗങ്ങള്‍ വിമാനത്തില്‍. യാത്രയ്‌ക്കിടെ എടുത്ത ചിത്രം

റിയൊ ഡി ജനീറൊ: ബ്രസീലിയന്‍ ഫുട്‌ബോളിലെ കേമന്മാരൊന്നുമല്ല ചാപ്‌കൊയെന്‍സ് ഫുട്‌ബോള്‍ ക്ലബ്. കാനറികളുടെ ദേശീയ താരങ്ങളൊന്നുമില്ല ടീമില്‍. ഏങ്കിലും അവരുടെ താരങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കായികലോകം കരഞ്ഞു. കൊളംബിയയില്‍ തകര്‍ന്നുവീണ വിമാനത്തോടൊപ്പം പൊലിഞ്ഞവരില്‍ ഒരുപക്ഷേ ഭാവിയിലെ താരങ്ങളുമുണ്ടാകാം. ദേശീയ ടീമില്‍ കളിച്ച യുവതാരങ്ങള്‍ ടീമിലുണ്ടെന്നാണ് വിവരം. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ മുന്‍നിരയിലെത്തി നിലയുറപ്പിക്കും മുന്‍പ് നിലംപതിച്ചു ടീം.

ബ്രസീലിലെ ലെസ്റ്റര്‍ എന്നാണ് ചാപ്‌കൊയെന്‍സ് അറിയപ്പെടുന്നത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല 1973ല്‍ സ്ഥാപിതമായ ക്ലബ്ബിന്. 2014ലാണ് നാലാം ഡിവിഷനില്‍ നിന്ന് ബ്രസീല്‍ സീരി എയിലേക്ക് (ഫസ്റ്റ് ഡിവിഷന്‍) സ്ഥാനക്കയറ്റം ലഭിച്ചത്. ഇത്തവണ ലാറ്റിനമേരിക്കയിലെ രണ്ടാം നിര ക്ലബ് ടൂര്‍ണമെന്റ് (യൂറോപ്പിലെ യുറോപ്പ ലീഗിനു സമം) കോപ സുഡഅമേരിക്കന്‍ കപ്പ് ഫൈനലിലെത്തിയതോടെ വന്‍കരയുടെ ആകെ ശ്രദ്ധാകേന്ദ്രമായി ടീം. അര്‍ജന്റീനയില്‍ നിന്നുള്ള സാന്‍ ലോറെന്‍സൊയെ സെമിയില്‍ കീഴടക്കി ചാപ് ഫൈനലിലെത്തിയത്. എതിരാളി കൊളംബിയന്‍ ടീം അത്‌ലറ്റികോ നാഷണല്‍. ഇരുപാദ ഫൈനലിലെ ആദ്യത്തേതിനാണ് ടീം കൊളംബിയയിലേക്ക് വിമാനം കയറിയത്.

ആഘോഷപൂര്‍വമായിരുന്നു യാത്ര. ബൊളീവിയന്‍ വിമാനക്കമ്പനിയായ ലാമിയയുടെ വിമാനം ചാര്‍ട്ട് ചെയ്താണ് ടീം പറന്നത്. കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും പുറമെ മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു വിമാനത്തില്‍. ഇവരില്‍ ചിലര്‍ രക്ഷപ്പെട്ടെന്ന് വാര്‍ത്തകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. യാത്രയയപ്പ് ആഘോഷമാക്കിയ ആരാധകര്‍ ഇന്നലെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് അരീന കോണ്ടയില്‍ ഒത്തുചേര്‍ന്നത് ഞെട്ടലോടെ. പ്രിയ താരങ്ങളില്‍ പലരും ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനായിട്ടില്ല പലര്‍ക്കും. ക്ലബ്ബിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും ബാനറുകളുമായാണ് അവരെത്തിയത്.

ചാപ്‌കൊയെന്‍സ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിനു മുന്നില്‍ എത്തിയ ആരാധകര്‍

പ്രാദേശിക ഫുട്‌ബോളില്‍ പ്രശസ്തനായ കായൊ ജൂനിയറാണ് ടീമിന്റെ പരിശീലകന്‍. നായകന്‍ ക്ലെബര്‍ സന്റാനയ്‌ക്ക് യൂറോപ്യന്‍ പരിചയമുണ്ട്. 2007-2010ല്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡില്‍ കളിച്ചു. സെര്‍ജിയൊ അഗ്വെയ്‌റൊയും ഡേവിഡ് ഡി ഗിയയുമൊക്കെ ഒപ്പമുണ്ടായിരുന്നു. ജര്‍മന്‍ ടീം ഹൊഫെന്‍ഹെയിമില്‍ നിന്ന് വായ്‌പയിലെത്തിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മാത്യൂസ് ബിറ്റെകൊ മറ്റൊരു പ്രമുഖന്‍. സെമിയില്‍ വിജയ ഗോള്‍ നേടിയ അനാനിയസ്, 2011 മുതല്‍ 16 വരെ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ കളിച്ച ഗോള്‍കീപ്പര്‍ മാഴ്‌സെലോ ബോയെക്ക് എന്നിവരും ലാറ്റിനമേരിക്കയ്‌ക്ക് പുറത്ത് അറിയപ്പെടുന്നവര്‍.

സംഭവത്തില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മേഖലയിലെ ഫുട്‌ബോള്‍ മത്സരങ്ങളും റദ്ദാക്കി. അപകടത്തില്‍ മരിച്ചവര്‍ക്ക് കായികലോകവും ആദരാഞ്ജലിയര്‍പ്പിച്ചു. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ പരിശീലന സമയത്ത് ഒരു മിനിറ്റ് മൗനമാചരിച്ചു.

ഗരത് ബെയ്ല്‍, വെയ്ന്‍ റൂണി അടക്കം പ്രമുഖരെല്ലാം താരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മറ്റു കായികയിനങ്ങളിലെ താരങ്ങളും അനുശോചിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.