ന്യൂദല്‍ഹി: ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് മാറ്റിയെടുക്കാനുള്ള സമയം ദീര്‍ഘിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
2016 ഡിസംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നല്‍കി പഴയ നോട്ടുകള്‍ മാറ്റിയെടുക്കണമെന്ന് കേന്ദ്രധനസഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജ്യസഭയെ അറിയിച്ചു. സാധിക്കാത്തവര്‍ക്ക് മാര്‍ച്ച് അവസാനം വരെ റിസര്‍വ്വ് ബാങ്ക് ശാഖകളിലെത്തി മതിയായ രേഖകള്‍ സമര്‍പ്പിച്ച് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.
രാജ്യത്ത് വിതരണം ചെയ്യാനാവശ്യമായ തുക റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ട്. നൂറുരൂപ നോട്ടുകള്‍ കൂടുതലായി ബാങ്ക് ശാഖകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ധനസഹമന്ത്രി അറിയിച്ചു.
















