ന്യൂദല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ക്കും പണംവിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കി. ഇതിന്റെ ഫലമായി അധിക കസ്റ്റംസ് ഡ്യൂട്ടികളായ കൗണ്ടര്‍ വെയിലിംഗ് ഡ്യൂട്ടി (സി.വി.ഡി), സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി (എസ്.എ.ഡി) എന്നിവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ ഇവയുടെ നിര്‍മ്മാണ സാമഗ്രികളെയും എക്‌സൈസ് തീരുവ, സി.വി.ഡി, എസ്.എ.ഡി. തുടങ്ങിയവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷംമാര്‍ച്ച് 31 വരെ ഈ ഇളവുകള്‍ക്ക് പ്രാബല്യം ഉണ്ടാകും.
















