ന്യൂദല്‍ഹി: ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഇന്ന് യാത്ര തിരിക്കും. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ട സംഘത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ക്യൂബയിലേക്ക് അയക്കുന്നത്.
ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ, ആനന്ദ് ശര്‍മ്മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി. രാജ, ബിജെപി എംപിമാരായ ജിന ഹികാക, രമന്‍ ദേക, എസ്.പി എംപി ജാവേദ് അലി ഖാന്‍ എന്നിവര്‍ കേന്ദ്രസംഘത്തിലുണ്ട്. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം വ്യാഴാഴ്ച സംഘം തിരിച്ചെത്തും.
















