സുവര്‍ണ പ്രഭയില്‍….. പനാജിയില്‍ നടന്ന ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്‌ക്കുള്ള സുവര്‍ണ മയുരം അവാര്‍ഡ് ഡോട്ടര്‍ സിനിമയുടെ സംവിധായകന്‍ റീസ മിര്‍കരിമി ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയില്‍ നിന്നും ഏറ്റുവാങ്ങുന്നു
പനാജി: 47-ാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റീസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഡോട്ടറാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടിയത്.
ഇതേ ചിത്രത്തിലെ അഭിനയത്തിന് ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘മെലോ മഡ്’ എന്ന ലാറ്റ്വിയന്‍ സിനിമയിലെ അഭിനയത്തിന് എലീന വാസ്‌കയെ മികച്ച നടിയായി തെരഞ്ഞെടുത്തു. തുര്‍ക്കി ചിത്രം റൗഫ് ഒരുക്കിയ സോണര്‍ കാനര്‍, ബാരിസ് കായ എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടി. ലീ ജൂന്‍ക് സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം ‘ദ ത്രോണ്‍’ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടി.
മത്സര വിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ ഇവാന്‍ പാസറുടെ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീത വിരുന്നിനാല്‍ സമ്പന്നമായിരുന്നു സമാപന ചടങ്ങ്. സംവിധായകന്‍ എസ്.എസ്. രാജമൗലി വിശിഷ്ടാതിഥിയായി.
















