ചെന്നൈ: നടന്‍ ശരത് കുമാറിനെ താരസംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപിച്ചാണ് പുറത്താക്കല്‍. നടന്‍ രാധാരവിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ടി നഗറില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ പൊതു യോഗത്തിലാണ് താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
പൊതു യോഗം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് വിശാല്‍ പറഞ്ഞു. സംഘടനയുടെ ഭാരവാഹികളായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.
















