ബെയ്‌റൂട്ട്: നാലായിരത്തിലധികം സാധാരണക്കാര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അലപ്പോ നഗരത്തില്‍ നിന്നും പലായനം ചെയ്തു.
1700 പേര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ നിന്നും 2500 പേര്‍ കുര്‍ദ്ദിഷ് നിയന്ത്രണ മേഖലയില്‍ നിന്നുമാണ് പലായനം ചെയ്തത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
















