ന്യൂദല്‍ഹി: ഒന്നരക്കോടി രൂപയ്‌ക്ക് ഒരു വിമാനം. തമാശ അല്ല, കാര്യമാണ്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിന് കാറിലൊഴിക്കുന്ന പെട്രോള്‍ മതി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്യാം.
ആരവല്ലി നിരകളിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയാണ് ഈ ചെറുവിമാനം വികസിപ്പിച്ചെടുത്തത്.
രാജ്യത്ത് ആദ്യമായാണ് ഇത്രയും കുറഞ്ഞ വിലയില്‍ ഒരു വിമാനം എത്തിയിട്ടുളളതെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ വിവേക് പറയുന്നു. പോളണ്ടില്‍ നിന്നുളള സാങ്കേതികതയാണ് ഇതിന് ഉപയോഗിച്ചിട്ടുളളത്. 135 കുതിരശക്തിയുളള റോട്ടെക്‌സ് 92 യുഎല്‍എസാണ് ഇതിലുപയോഗിച്ചിട്ടുളളത്. ഇവിടെയുളള ഒരു ഫാം ഹൗസിലാണ് ഈ ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര -വിദേശ ഇടപാടുകാര്‍ക്ക് ആവശ്യാനുസരണം നിര്‍മിച്ച് നല്‍കും.
വിമാനത്തിന്റെ പരീക്ഷ പ്രദര്‍ശനം ഈ മാസം 23 മുതല്‍ 26 വരെ നടന്നു. ജനുവരി പന്ത്രണ്ടിന് മറ്റൊരു പ്രദര്‍ശനപ്പറക്കല്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
എന്നാല്‍ ഈ നിര്‍മാണക്കമ്പനി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്നൊരു വാദവും ഉയര്‍ന്നിട്ടുണ്ട്. നിബിഡമായ പച്ചപ്പുളള ആരവല്ലി നിരകള്‍ പുലിയുടെയും മറ്റ് പല വന്യമൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്.
















