മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മുളളങ്കിക്കിഴങ്ങ് മോഷ്ടിച്ച ദളിത് യുവാവിനെ വെടിവച്ചു വീഴ്‌ത്തി. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുയര്‍ന്നു.
ഗ്രാമമുഖ്യനായ അനിലും ഇയാളുടെ മകന്‍ നിശാന്തും അനന്തരവന്‍ സൗരോത്തമും ആണ് സംഭവത്തിന് പിന്നില്‍. ഗ്രാമമുഖ്യന്റെ കൃഷിയിടത്തില്‍ നിന്ന് മുളളങ്കി മോഷ്ടിച്ചെന്നാണ് ആരോപണം. സുനില്‍കുമാര്‍ എന്ന യുവാവിനാണ് അതിക്രമം ഏല്‍ക്കേണ്ടി വന്നത്. കാറില്‍ സുനില്‍കുമാറിന്റെ വീട്ടിലെത്തിയ സംഘം ഇയാളെ ഉപദ്രവിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച ഇയാളുടെ നേരെ നിറയൊഴിച്ചു.
ഗ്രാമപ്രധാനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















