ന്യൂദല്‍ഹി: സഫ്ദര്‍ജംങ് ആശുപത്രിയില്‍ അപൂര്‍വ്വ കാല്‍മുട്ട് ശസ്ത്രക്രിയ. കാല്‍മുട്ട് പൂര്‍ണ്ണമായും തകര്‍ന്ന അങ്കുറി(18)നാണ് പ്രത്യേക ശസ്ത്രക്രിയ നടത്തിയത്.
ഓപ്പറേഷന് നാല് സ്റ്റിച്ചുകള്‍ മാത്രമെ വേണ്ടി വന്നുള്ളു. ആര്‍ത്രോസ്‌കോപിക് ശസ്ത്രക്രിയയ്‌ക്ക് ശേഷം എഴുന്നേറ്റ് നില്‍ക്കുവാനും നടക്കുവാനും സാധിച്ചു. ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്.
സങ്കീര്‍ണ്ണമായ അസ്ഥിസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് ഇരുമ്പ് ദണ്ഡുകളും സ്‌ക്രൂകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയെല്ലാം ഒഴിവാക്കിയാരുന്നു ശസ്ത്രക്രിയ.
മറ്റ് ആശുപത്രികള്‍ കാല്‍മുറിച്ച് കളയലല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പറഞ്ഞപ്പോഴാണ് സഫ്ദര്‍ജങ്ങിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ത്തോപീഡിക്‌സിന്റെ സഹായത്തോടെ ശസ്ത്രക്രയ നടത്തിയത്. ഡോ. ബല്‍വീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 70-80% ചെലവ് കുറവായിരുന്നു ഇതിനെന്നും അദ്ദേഹം പറഞ്ഞു.
















