മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. റായ്‌പൂരില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് നവ്രതന്‍ ഗൊലച്ച എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 7.3 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. 2000 രൂപയുടെ പുതിയ നോട്ടുകളും പിടികൂടി. 350 നോട്ടുകളാണ് പിടിയിലായ ആളുടെ ബാഗില്‍ നിന്നു കണ്ടെടുത്തത്.
ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ നിന്നു വാങ്ങിയ സ്വര്‍ണം മുംബൈയിലെ സാവേരി മാര്‍ക്കറ്റിലേക്കുള്ളതായിരുന്നെന്നു ഗൊലച്ച കസ്റ്റംസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
















