ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത പൊലീസ് ഓഫിസര്‍മാര്‍ക്കൊപ്പം സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗാഭ്യാസത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തിലും സര്‍ദാര്‍ പട്ടേല്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി.
അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരത, നുഴഞ്ഞുകയറ്റം, യുവാക്കളെ ആകര്‍ഷിക്കാന്‍ തീവ്രവാദിസംഘടനകളുടെ ശ്രമം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നു.
















