കൊച്ചി: സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്ക് നല്‍കണമെന്ന് നടി മീരാ ജാസ്മിന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥ പറയുന്ന ‘പത്ത് കല്‍പ്പനകള്‍’ എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് മീരാജാസ്മിന് രോഷം പ്രകടിപ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. നിയമം കര്‍ക്കശമാക്കണം. നിയമവ്യവസ്ഥയെ ഭയക്കണം. വധശിക്ഷ നല്കേണ്ടവര്ക്ക് അത് നല്‍കണമെന്നും മീര ആവശ്യപ്പെട്ടു. ഇര അനുഭവിക്കുന്ന അതേ വേദന പ്രതികളും അറിയണം. ഇഞ്ചിഞ്ചായി വേണം പ്രതികള്‍ ശിക്ഷ അനുഭവിക്കാന്‍, എങ്കിലേ അത് മറ്റുള്ളവര്‍ക്ക് പാഠമാകൂ. ഇനി ഒരാളും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തരുതെന്നും മീര പറഞ്ഞു.
ജിഷയുടെ ഘാതകനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി കാത്തിരിക്കുമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. കോടതികള്‍ സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കരുത്. കോടതികളിലെ ഭാഷ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതല്ലെന്നും രാജേശ്വരി പറഞ്ഞു. പോലീസന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
സൗമ്യക്കും ജിഷയ്ക്കുമുണ്ടായ സ്ഥിതി മറ്റാര്‍ക്കുമുണ്ടാകരുത്. വിധി നിര്‍ണ്ണയത്തിന് കാലതാമസം ഒഴിവാക്കണമെന്ന്് നടന് അനൂപ് മേനോന് പറഞ്ഞു. സമൂഹത്തിന്റെ ഭാഗമായി സാധാരണക്കാരന് നടത്താന്‍ കഴിയുന്ന ഇടപെടലുകളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോണ്‍ മാക്സാണ് സംവിധായകന്. അനൂപ് മേനോന്, മീരാ ജാസ്മിന്, റിതിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ അവസ്ഥകളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജിജി അഞ്ചാനിയാണ് നിര്‍മ്മാതാവ്. ആല്വിന് ആന്റണി, റിതിക തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: