അനൂപ് മേനോന്, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ജീവിതത്തിന്റെ ഗൗരവം തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികള്‍ കുസൃതിപൂര്വം ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ വീട്ടിലും സമൂഹത്തിലും പ്രതിഫലിപ്പിക്കുന്നുവെന്നു ചിത്രീകരിക്കുന്ന ഈ കുട്ടികളുടെ ചിത്രത്തില്‍ മാസ്റ്റര്‍ സനൂപ് സന്തോഷ്, മാസ്റ്റര്‍ സിദ്ധാര്‍ഥ്, ബേബി സൂര്യചന്ദന, സാദിഖ്, ഷാജു ശ്രീധര്‍, മറിമായം ഖാലിദ്, സോഹന്‍ സീനുലാല്‍, അനുമോള്‍, താരാ കല്യാണ്‍ തുടങ്ങിയവര്‍ വേഷമിടുന്നു.
എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജി. മോഹന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍. പ്രഭാവര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: