പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ് റോഡ് തകര്‍ന്ന നിലയില്‍. മെയിന്‍ റോഡില്‍ നിന്നും പഴയ സ്റ്റേഷന്‍ വഴി എളുപ്പമാര്‍ഗ്ഗം ഇപ്പോഴത്തെ സ്റ്റേഷനിലേക്ക് എത്താന്‍ കഴിയുന്ന റോഡാണ് കുണ്ടും കുഴിയുമായി തകര്‍ന്നിരിക്കുന്നത്. ഇതുവഴി ഇപ്പോള്‍ കാല്‍നട പോലും ദുഃസ്സഹമായിരിക്കുകയാണ്.
ദിവസവും നൂറ് കണക്കിന് പേര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ പരിസരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത പഴയ വാഹനങ്ങളുടെ നീണ്ട നിരയും പലപ്പോഴും ഇത് വഴി പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത ഈ റോഡ് റീ ടാര്‍ ചെയ്യാന്‍ വൈകുന്നതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം.
















