പാട്ന: കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിക്ക് ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പിന്തുണ. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം തീരുമാനത്തെ വിമർശിക്കുന്ന സാഹചര്യത്തിലാണ് നിതീഷ് പിന്തുണയുമായി രംഗത്തെത്തിയത്.
കേന്ദ്രത്തിന്റെ നോട്ട് പിൻവലിക്കൽ നടപടി നിര്‍ഭയത്വം നിറഞ്ഞതാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാഹസികത നിറഞ്ഞ ഈ നീക്കം രാജ്യത്തെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ഈ തീരുമാനത്തിന്റെ കുറവുകളെ മാത്രമാണ് എടുത്ത് കാണിക്കുന്നത്, എന്നാൽ താൻ ഈ നീക്കം കൊണ്ടു നേടാൻ പോകുന്ന ഗുണവശങ്ങളെയും വീക്ഷിക്കുന്നു- നിതീഷ് പറഞ്ഞു.
എന്നാൽ പെട്ടന്ന് ഇത് നടപ്പിലാക്കിയതു മൂലം ജനങ്ങൾക്ക് ചെറിയ തരത്തിലുള്ള ക്ലേശങ്ങൾ ഉണ്ടായി എന്നത് സത്യമാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
















