കാണ്‍പൂര്‍: ഇന്‍ഡോര്‍-പാട്‌ന ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി. ആറ് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയുടെ മൃതദേഹത്തില്‍ മറ്റൊരു മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെറ്റായി കൂട്ടിച്ചേര്‍ത്തിരുന്നതിനാല്‍ നേരത്തെ മരണം 150 എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് മറ്റൊരു മൃതദേഹമാണെന്ന് കണ്ടെത്തിയതോടെയാണ് മരണസംഖ്യ 151 ആയത്.
ഒരു പുരുഷന്റെ മൃതദേഹത്തില്‍ സ്ത്രീയുടെ കാലുകള്‍ തെറ്റായി യോജിപ്പിക്കുകയായിരുന്നു. ഈ പുരുഷന്റെ കാലിനായി തെരച്ചില്‍ തുടരുകയാണ്. പലരുടെയും കാലുകളും കൈകളും കാണാതായിട്ടുണ്ട്.
















