ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി ദുബായ് റാഷിദ് ആശുപത്രിയിലാണ് അന്ത്യം. ഇന്നു ജുമുഅ നിസ്‌കാരാനന്തരം അല്‍ ഖുസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 2013-ലാണ് ഖമീസ് മത്താര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റത്.
1983 ജൂണിലാണ് ഇദ്ദേഹം ദുബായ് പോലീസ് സേനയില്‍ സേവനം ആരംഭിച്ചത്. നിരവധി കേസുകളില്‍ പഴുതില്ലാത്ത വിധം തുമ്പുണ്ടാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരാനും തന്റെ 31 വര്‍ഷത്തെ സേവനകാലയളവിനുളളില്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദുബായ് സി.ഐ.ഡി മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുളള ഖമീസ് മത്താര്‍ 2013ല്‍ പോലീസ് മേധാവിയായി സ്ഥാനമേല്‍ക്കും വരെ പോലീസ് ഉപമേധാവിയായിരുന്നു.
















