സൂറത്ത്: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ 500 രൂപയ്‌ക്ക് വിവാഹം നടത്തി സൂറത്തില്‍ നിന്നുള്ള കുടുംബം മാതൃകയാകുന്നു!
നവംബര്‍ 24 ന് വിവാഹം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനിടെയിലാണ് മോദിജിയുടെ കള്ളപ്പണക്കാര്‍ക്കെതിരായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. ആദ്യം എല്ലാവരെയും പോലെ ആശങ്ക തോന്നിയെങ്കിലും സാഹചര്യത്തോട് പൊരുത്തപ്പെട്ട് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് സൂറത്തില്‍ നിന്നുള്ള കുടുംബം വ്യക്തമാക്കുന്നു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചായയും വെള്ളവും മാത്രം നല്‍കി 500 രൂപ ചെലവില്‍ വിവാഹം നടത്തുകയായിരുന്നെന്നും കുടുംബം പറയുന്നു.
ചിന്തയിലെ ഐക്യമാണ് എല്ലാത്തിലുമുപരിയായി വേണ്ടത്, ബാക്കിയെല്ലാം പിന്നീട് വരുന്നതാണ്. സൂറത്തില്‍ നിന്നുള്ള ഈ ദമ്പതികള്‍ക്ക് എല്ലാവിധ മംഗളാശംസകളും നമുക്കേകാം.
















