കോഴിക്കോട്: ഭാരതവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത്‌ജോഷി അഭിപ്രായപ്പെട്ടു. മലബാര്‍ ചേം ബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്പിന് പുറത്ത് ആദ്യമായി മറ്റൊരു രാഷ്‌ട്രം സന്ദര്‍ശിച്ചത് ഭാരതത്തിലാണെന്നും രണ്ട് രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധവും വിവിധ രംഗങ്ങളിലുള്ള സഹകരണവും കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ വിവിധ മേഖലകളിലായി ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴില്‍ നല്‍കുന്നതില്‍ ഏഴ് ശതമാനത്തോളം പങ്കാണ് അവര്‍ വഹിക്കുന്നത്. ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് ബ്രിട്ടീഷ്‌കമ്പനികളുടെ പ്രവര്‍ത്തനത്തിന് ചെലവേറിയതുമാണ്. കമ്പനികളുടെ ലാഭത്തിന്റെ നാലര ശതമാനത്തോളം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നുണ്ട്. ബ്രിട്ടനിലെ വിവിധ സര്‍വ്വകലാശാലകളിലായി ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മികച്ച നിലയിലാണ് അവരുടെ പഠനവും. പഠനസൗകര്യങ്ങള്‍ കൂടുതലുള്ളതും വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ഭരത്‌ജോഷി പറഞ്ഞു.
ചടങ്ങില്‍ എംസിസി പ്രസിഡന്റ് പി.വി. നിധീഷ് അധ്യക്ഷ ത വഹിച്ചു. ബ്രിട്ടീ ഷ് ഡെപ്യൂ ട്ടി ഹൈക്കമ്മീഷണര്‍ക്ക് ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. സെക്രട്ടറി എ. നിത്യാനന്ദകമ്മത്ത് സ്വാഗതവും ജോ.സെക്രട്ടറി വി. നൗഷാദ് നന്ദിയും പറഞ്ഞു.
















