ചേളന്നൂര്‍: ജപ്പാന്‍ പദ്ധതിക്കായി മൂടിയ കനാലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. കെ.എന്‍.എ. വേണുഗോപാലന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജുമൈലത്ത് പഞ്ചായത്ത് അംഗങ്ങളായ പി. വിജയന്‍, മിനി.സി, ഹമീദ് എം.പി, ഷാനി വി.എം, ഗൗരി പി, കവിത പി.കെ., ജിതേന്ദ്രനാഥ്, സരള വിവിധ രാഷ്‌ട്രീയപാര്‍ട്ടിപ്രതിനിധികളായ എ.എം. ജ്യോതികുമാര്‍, ഭരതന്‍ പി, രമേശന്‍, കെ.എന്‍. എ. കൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ബിന്ദുരാജ് എന്‍,സൈജന്‍ പി. ഗംഗാധരന്‍, കെ. ശിവദാസന്‍, വി.ടി. വേലായുധന്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
40 വര്‍ഷമായി കുടിവെള്ളത്തിനും കൃഷിക്കും ജനങ്ങള്‍ ആശ്രയിക്കുന്ന കനാലുകളാണ് ജപ്പാന്‍ പദ്ദതിക്കുവേണ്ടി മണ്ണിട്ട് മൂടിയത്. കനാല്‍ നികത്തി 5 വര്‍ഷമായിട്ടും ജപ്പാന്‍ജല പദ്ധതി അധികൃതര്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പണം അടച്ചിട്ടും കനാല്‍ പുനര്‍നിര്‍മ്മിക്കാത്തതും ഉടന്‍ തുറക്കുമെന്ന പ്രഖ്യാപനം മാത്രമല്ലാതെ യാതൊരു നടപടി ഉണ്ടാവാത്തതിനുമെതിരെ മുന്‍ എംഎല്‍എയും ഇപ്പോള്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്റെ നിസംഗതക്കെതിരെ വന്‍ പ്രതിഷേധമാണ് ധര്‍ണയില്‍ ഉയര്‍ന്നത്.
കനാല്‍ ഇത്തവണ തുറന്നില്ലെങ്കില്‍ എകെകെആര്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെ പൂട്ടിയിടേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്ന് സമരക്കാര്‍ പറഞ്ഞു.
















