ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാനായില്ലെങ്കിലും അതര്‍ അമീര്‍ ഉല്‍ ഷഫി ഖാന് ഒന്നാം റാങ്കുകാരി ടിന ദാബിയുടെ ഹൃദയം കയ്യടക്കാന്‍ സാധിച്ചു. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഫോര്‍ അഡിമിനിസ്‌ട്രേഷനിലെ ട്രെയിനിങ്ങിനിടിയിലാണ് ഈ ഐഎഎസ് പ്രണയം.
ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പട്ടികയിലെ ഒന്ന്, രണ്ട് റാങ്കുകാരാണ് ഇരുവരും. ദാബി ദല്‍ഹി സ്വദേശിനിയാണ,് ഖാന്‍ കശ്മീരിയും. സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പേഴ്‌സണല്‍ ട്രെയിനിങ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് ഇരുവരും കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പരസ്പരം ഇഷ്ടപ്പെടുകയും പിന്നീടങ്ങോട്ട് ദിനംപ്രതി വളരുകയും ചെയ്തു.
പ്രണയബന്ധം തുറന്നു പറയാനും ഇരുവരും മടികാണിച്ചില്ല. ഇരുവരുടേയും അവധിക്കാല ആഘോഷങ്ങളുടേയും മറ്റും ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുമുണ്ട്. ദളിത് വിഭാഗത്തില്‍പെട്ടയാളാണ് ദബി. അടുത്തു തന്നെ വിവാഹിതരാവാനാണ് ഇരുവരുടേയും തീരുമാനം. നിലവില്‍ മസൂറിയില്‍ പരിശീലനത്തിലാണ് ദബി.
















