മുംബൈ: സൗദിയിലേക്ക് മുങ്ങിയ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് ഐഎസ് ഭീകരന് പണം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ഐഎസ് ബന്ധമുള്ള അബു അനസിന് സ്‌കോളര്‍ഷിപ്പായി 80,000 രൂപയാണ് ഇയാള്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴി നല്‍കിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് കണ്ടെത്തിയത്.
2015 ഒക്‌ടോബറിലാണ് പണം നല്‍കിയത്. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയാണ് അനസ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായിരുന്നു. രാജിവച്ച് ഐഎസില്‍ ചേരുകയായിരുന്നു.
റിപ്പബ്‌ളിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഇയാളെ ഈ ജനുവരിയില്‍ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. ഇയാളിപ്പോള്‍ തിഹാര്‍ ജയിലിലാണ്.
















