ന്യൂദല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഝാന്‍സി ഡിവിഷണല്‍ മാനേജരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
മദ്യപിച്ചിരുന്നോയെന്നറിയാന്‍ രണ്ട് ലോക്കോ പൈലറ്റുമാരുടെയും രക്തം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. അതിനിടെ മരണം 150 ആയി. സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ നാവൈദ് താലീബ്, ഡിവിഷണല്‍ എന്‍ജിനിയര്‍ എകെ മിശ്ര, സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അംബികാ ഓജ, സെക്ഷന്‍ എന്‍ജിനിയര്‍ ഈശ്വര്‍ദാസ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ സുശീല്‍കുമാര്‍ ഗുപ്ത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എസ്‌കെ അഗര്‍വാളിനെയാണ് റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയത്. അപകട സമയത്ത് മദ്യപിച്ചിരുന്നോയെന്നറിയാന്‍ രണ്ടു ഡ്രൈവര്‍മാരുടെ രക്തം പരിശോധനയ്‌ക്ക് അയച്ചതായി സുരക്ഷാ കമ്മീഷണര്‍ പികെ ആചാര്യ പറഞ്ഞു.
















