കൊല്‍ക്കത്ത: നോബല്‍ സമ്മാന ജേതാവും ഇടതുപക്ഷ സഹയാത്രികനുമായ അമര്‍ത്യാസെന്‍ നളന്ദ സര്‍വ്വകലാശാലയുടെ ഭരണസമിതിയില്‍ നിന്ന് പുറത്ത്. ആദ്യ വിസിയായിരുന്നു. പിന്നെ ഭരണ സമിതിയംഗവും.
വിസി സ്ഥാനത്തു നിന്ന് ഒഴിവാക്കി, ഇപ്പോള്‍ ഭരണസമിതി അംഗത്വത്തില്‍ നിന്നും. കഴിഞ്ഞ ദിവസമാണ് ചാന്‍സലര്‍ കൂടിയായ രാഷ്‌ട്രപതി പുതിയ ഭരണസമിതിയെ നിയോഗിച്ചത്. അതില്‍ അമര്‍ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.
തൃണമൂല്‍ എംപി സുഗത ബോസ്, ബ്രിട്ടനിലെ സാമ്പത്തിക വിദഗ്ധന്‍ ലോര്‍ഡ് മേഘനാഥ് ദേശായി എന്നിവരെയും പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
















