ദീമാപ്പൂര്‍: ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്ന് സിഐഎസ്എഫ് പിടിച്ചെടുത്ത മൂന്നരക്കോടി രൂപയുടെ പഴയ നോട്ട് കാണാതായി.
ബീഹാര്‍ ബിസിനസുകാരന്‍ എ സിങ്ങാണ് ഹരിയാനയിലെ ഹിസാറില്‍ നിന്ന് മൂന്നരക്കോടി രൂപയുമായി പറന്നുവന്ന് നാഗാലാന്‍ഡില്‍ അറസ്റ്റിലായത്. ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പണം പിടിച്ചത്.
പണം കാണാതായതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് തുടര്‍ നടപടിയെടുക്കാന്‍ നിയോഗിക്കപ്പെട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
















