ന്യൂദല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി വഴി ഭാരതം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പേമെന്റിലേക്ക് നീങ്ങുകയാണെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത്. ദീര്‍ഘകാല വീക്ഷണത്തോടെയുള്ള നടപടി രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കും. അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിച്ചതു വഴി തത്ക്കാലത്തേക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭാവയില്‍ വലിയ ഗുണങ്ങളുണ്ടാകും.
മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള വമ്പന്‍ നടപടിയാണ് കേന്ദ്രം കൈക്കൊണ്ടത്.
രാജ്യം അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഔദ്യോഗിക സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണ്. അദ്ദേഹം പറഞ്ഞു.
















