Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:14 pm IST
in Alappuzha

ങ്ങന്നൂര്‍: ശബരിമലയുടെ പ്രാധാന്യം പരിഗണിച്ച് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷന്‍ നവീകരിക്കുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിന്റെയും എസ്‌കലേറ്ററിന്റെയും നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും.

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷന്റെയും പ്ലാറ്റ് ഫോമുകളുടെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്ക് ഭാഗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തേക്കു കടക്കാന്‍ പുതിയ വഴിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി നിര്‍മിക്കുന്ന എസ്‌കലേറ്ററിനു താഴെ നിന്നും പാര്‍ക്കിങ് ഏരിയയിലേക്ക് ഇറങ്ങാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോമില്‍ നിന്നും സാധനങ്ങളുമായി എത്തുന്ന യാത്രക്കാര്‍ക്ക് റെയില്‍വേസ്റ്റേഷന്റെ പുറത്തുകടക്കാന്‍ പടികെട്ടുകളിറങ്ങി അണ്ടര്‍ പാസ്സേജിലെത്തണം.

ഇത് യാത്രക്കാര്‍ക്ക് ഏറെ ബിദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പുതിയ എസ്‌ക്കലേറ്ററും ലിഫ്റ്റും പ്രവര്‍ത്തന സജ്ജമാകുന്നതോടെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്.

ഒന്നാം പ്ലാറ്റ്‌ഫോമില്‍ സ്ഥാപിക്കാനുള്ള എസ്‌കലേറ്റര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിച്ചു. മുകളിലേക്കും താഴേക്കും ചലിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണു പുതിയ എസ്‌കലേറ്റര്‍. രണ്ടാം പ്ലാറ്റ് ഫോമില്‍ നിലവിലുള്ള എസ്‌കലേറ്റര്‍ വഴി മുകളിലേക്കു കയറാന്‍ മാത്രമേ സാധിക്കൂ.

ഒന്നാം പ്ലാറ്റ്‌ഫോമില്‍ ലിഫ്റ്റിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. ഈ തീര്‍ഥാടനകാലത്തിന് പകുതിയോടെ തന്നെ പണികള്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഒന്നാം പ്ലാറ്റ്‌ഫോം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇളക്കിമാറ്റിയ ഇരിപ്പിടങ്ങള്‍ പെയിന്റ് ചെയ്ത് തിരികെ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഏരിയയ്‌ക്കു സമീപത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും തുടങ്ങി.

രണ്ടും മൂന്നും പ്ലാറ്റ് ഫോമില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്റെ പിന്‍ഭാഗത്തേക്ക് ഇറങ്ങുന്നതിന് സുരക്ഷിതമായ പുതിയ വഴികള്‍ നിര്‍മ്മിക്കണമെന്നും യാത്രക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ വഴി നിര്‍മിക്കുന്നത് ആവശ്യമാണെന്ന് റെയില്‍വേ പറയുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളാണ്് ഇതിന് തടസ്സമായി റെയില്‍വേ ചൂണ്ടിക്കാണിക്കുന്നത്.

നിര്‍ദ്ദിഷ്ട എസ്‌കലേറ്ററിന് താഴെ പാര്‍ക്കിങ് ഏരിയ വിപുലമാക്കി ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് ഇവിടേക്കു മാറ്റും. ഇതുവഴി ലഭിക്കുന്ന സ്ഥലത്ത് കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി തയ്യാറാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.