ചെന്നൈ: ഡോ. എം ബാലമുരളീകൃഷ്ണക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. രാധാകൃഷ്ണ ശാലയിലെ കനകശ്രീ നഗര്‍ എന്ന വസതിയില്‍ പൊതു ദര്‍ശനത്തിനു വച്ച ഭൗതിക ശരീരം അവസാനമായി കാണാന്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഒഴുകിയെത്തി.
സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍ എസ്‌വി ശേഖര്‍, കര്‍ണ്ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ, മൃദംഗ വിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍, പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ സുധാ രഘുനാഥന്‍ എന്നിവരടക്കം അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് നാലു മണിയോടെ സംഗീത കുലപതിയുടെ ഭൗതിക ശരീരം അഗ്‌നിയില്‍ എരിഞ്ഞടങ്ങി.
















