ന്യൂദല്‍ഹി: നോട്ട് നിരോധന നടപടി വിജയം കണ്ടു തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പഴയ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ആറുലക്ഷം കോടി രൂപയാണ് ബാങ്കുകളിലെത്തിയത്. ഇതുവഴി ബാങ്കുകളുടെ കൈവശം കൂടുതല്‍ പണമെത്തി.
പലിശനിരക്കുകളില്‍ കുറവ് വന്നതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടികളിലെ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 2ന് ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കും. കേസിലെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ നോട്ടു നിരോധനത്തിനെതിരെ വിവിധ കോടതികളിലെ ഹര്‍ജികള്‍ തള്ളണമെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
















