ന്യൂദല്‍ഹി: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ പത്ത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ ക്ലാസ്-4 ജീവനക്കാരായി സ്ഥിരപ്പെടുത്തുമെന്ന് കേന്ദ്രഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ സംരക്ഷണ മന്ത്രി രാം വിലാസ് പാസ്വാന്‍.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ എഫ്.സി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മന്ത്രി വകുപ്പ് സെക്രട്ടറി വൃന്ദ സ്വരൂപിന് നിര്‍ദ്ദേശം നല്‍കി. 14,000ത്തോളം താത്ക്കാലിക ജോലിക്കാരാണുള്ളത്. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ക്ലാസ്-4 ജീവനക്കാര്‍ക്ക് സമാനമായ തസ്തികയിലാണ്.
എഫ്.സി.ഐയുടെ 2014 ഡിസംബര്‍ 19-ന് ചേര്‍ന്ന യോഗം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ ക്ലാസ്-4 ജീവനക്കാരായി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇക്കാര്യം എം.കെ.രാഘവന്‍ എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുര്‍ന്നാണ് മന്ത്രി ബോര്‍ഡ് തീരുമാനം നടപ്പാക്കുമെന്ന ഉറപ്പ് നല്‍കിയതും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതും.
















