കല്‍പ്പറ്റ: തോട് വൃത്തിയാക്കാനെന്ന പേരില്‍ ഇരുകരളിലെയും ഈറ്റകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിമാറ്റി. പടിഞ്ഞാറെത്തറ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പ്പെട്ട കല്ലുവെട്ടുംതാഴെയിലെ തോടിന്റെ കരകളിലെ ഈറ്റകളാണ് വെട്ടിനശിപ്പിച്ചത്. തോടിന്റെ നാശത്തിനു കാരണമാകുന്ന പ്രവൃത്തി നടത്തിയവര്‍ക്കെതിരെ നിയമനടപടി വേണമെന്ന നിലപാടിലാണ് പ്രദേശവാസികളില്‍ ഒരു വിഭാഗം. തോടില്‍, വരണ്ടയില്‍ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ അനന്തരാവകാശികളുടെ കൈവശഭൂമിയിലൂടെയുള്ള ഭാഗത്തെ ഈറ്റകളാണ് വെട്ടിയത്. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു തോട് വൃത്തിയാക്കല്‍. പ്രദേശവാസികളില്‍ ചിലരുടെ പരാതിയില്‍ റവന്യൂ അധികൃതര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഈറ്റവെട്ടല്‍ നിര്‍ത്തിവച്ചത്. അതിരുകള്‍ അളന്നുതിരിച്ച് തോടിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ജില്ലാ കലക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
പടിഞ്ഞാറെത്തറ കല്ലുവെട്ടുംതാഴെയിലെ തോടിന്റെ കരകളിലുള്ള ഈറ്റകള്‍ വെട്ടിയനിലയില്‍.
















