ന്യൂദല്‍ഹി: ഐആര്‍സിടിസിയിലൂടെ ഇന്ന് മുതല്‍ കുറഞ്ഞ നിരക്കില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബൂക്ക് ചെയ്യാം.
500, 1000 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ ട്രെയിന്‍ ബുക്ക് ചെയ്യുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്‌ക്കുകയായിരുന്നു. ഡിസംബര്‍ 31 വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐഅര്‍സിടിസിയിലൂടെ ബൂക്ക് ചെയ്യുമ്പോള്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ 20 രൂപയും എസി ക്ലാസുകളില്‍ 40 രൂപയുമാണ് സര്‍വ്വീസ് ടാക്‌സായി ചുമത്തുന്നത്. എന്നാല്‍ സര്‍വ്വീസ് ടാക്‌സ് ഡിസംബര്‍ 31 വരെ ഈടാക്കില്ല.
















