മുക്കം: അഗ്‌നിശമന സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് മുക്കം മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.ടിയുടെ ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. മുക്കം നഗരസഭാ സെക്രട്ടറി ഗിരീഷ് കുമാര്‍ ,ദുരന്തനിവാരണ വകുപ്പ് , ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവക്കാണ് നിര്‍ദേശം നല്‍കിയത്. നാല് ഹോസ്റ്റലുകള്‍ ,ദന്തല്‍ കോളേജ്, ഓഡിറ്റോറിയം എന്നിവ ഉടനെ തന്നെ അടച്ച് പൂട്ടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എട്ട് സ്ഥാപനങ്ങളിലെ അഗ്‌നി രക്ഷാ സംവിധാനം ഉടന്‍ കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം ഇവയും അടച്ചു പൂട്ടണമെന്നും നിര്‍ദേശമുണ്ട്.
നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന മെഡിക്കല്‍ കോളേജിന് ആവശ്യത്തിന് ഫയര്‍എക്സ്റ്റിംഗ്യൂഷറുകള്‍ ഇല്ല, ഹോസ്റ്റല്‍ സംവിധാനം ഇല്ല സ്ഥാപിച്ചിട്ടില്ല, വൈറ്റ് റൈസര്‍ സ്ഥാപിച്ചിട്ടില്ല,യാഡ് ഹൈഡ്രന്റ് സ്ഥാപിച്ചിട്ടില്ല എന്നിവ പരിശോധനയില്‍ കണ്ടത്തിയിരുന്നു. എല്ലാ നിലയിലും ഓട്ടോമാറ്റിക് പ്രിംഗഌ സ്ഥാപിക്കണമെന്നും കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഫയര്‍ അലാറം സ്ഥാപിക്കണമെന്നും ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ അലാറം സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നങ്കിലും ഇത് പാലിച്ചിരുന്നില്ല. ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, ഇരുപതിനായിരം ലിറ്റര്‍ ഉള്‍ക്കൊളളുന്ന തീ കെടുത്താന്‍ ആവശ്യത്തിന് മാത്രമുളള ടെറസ് വാട്ടര്‍ ടാങ്ക്, വെളളം പമ്പ് ചെയ്യുന്നതിനുളള പമ്പ് സെറ്റ്, ഫയര്‍ ലിഫ്റ്റ് സംവിധാനം, ഫയര്‍ & റെസ്‌ക്യു വകുപ്പില്‍ നിന്നും നിയമാനുസൃത എന്‍.ഒ.സി എന്നിവയും സ്ഥാപനത്തിന് ഇല്ലായിരുന്നു. തുടര്‍ നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മാനിച്ച് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നതെന്ന്‌നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ പറഞ്ഞു.
2016 ജൂണ്‍ 10നാണ് ജില്ലാ കലക്ടര്‍ 2005 സെക്ഷന്‍ 51 (6) 58 (1) & 2 എന്നിവ പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി ഉത്തരവ് നല്‍കിയിരുന്നത് .ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം നഗരസഭ സെക്രട്ടറി എന്നിവര്‍ അന്ത്യശാസനം നല്‍കിയിരുന്നു.എന്നാല്‍ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലന്നതരത്തിലാണ് കെ എം സി ടി യു ടെ പ്രവര്‍ത്തനമെന്നും എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കെ എം സി ടി യില്‍ ഉണ്ടാവുന്ന യാതൊരു ദുരന്തത്തിനും തങ്ങള്‍ ഉത്തരവാദിയല്ലന്ന് കാണിച്ച് ഫയര്‍ & റെസ്‌ക്യു കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന്ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
















