ഇസ്ലാമാബാദ്’ അതിര്‍ത്തിക്കടുത്ത് പാക്ക് സൈന്യം മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും. ഒരാളുടെ തലയറുത്തുമാറ്റുകയും ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്ത്.
സൈനികന്റെ തല അറുത്തുമാറ്റിയിട്ടില്ലെന്നും പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു. പാക്ക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നാണ് സകരിയയുടെ അവകാശവാദം.
കശ്മീരിലെ മാച്ചില്‍ ചൊവ്വാഴ്‌ച്ചയാണ് പാക്കിസ്ഥാന്റെ കിരാതമായ പ്രവര്‍ത്തി. കൊല്ലപ്പെട്ട മൂന്ന് ഇന്ത്യല്‍ സൈനികരില്‍ ഒരാളുടെ തലയാണ് പാക്ക് സൈന്യം അറുത്തുമാറ്റിയത്. ഒക്‌ടോബര്‍ 29നു ശേഷം ഇത് രണ്ടാമത്തെ നടപടിയാണ്. പാക്കിസ്ഥാന്റെ നടപടിക്ക് ചുട്ട മറുപടി നല്‍കുമെന്ന് കരസേന മേധാവി ഇന്നലെ തന്നെ വ്യക്തമാക്കി.നടപടി ഭീരുത്വം നിറഞ്ഞതാണ്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മന്‍ദീപ് സിങ്ങ് എന്ന സൈനികന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കയിരുന്നു.
പാക്ക് നടപടിയെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ശക്തമായി അപലപിച്ചിരുന്നു. കടുത്ത പ്രത്യാഘാതം പാക്കിസ്ഥാന്‍ നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
















