ന്യൂദല്‍ഹി: സഹകരണ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ സഹ. ബാങ്കുകള്‍ക്ക് 35,000 കോടി വേണ്ടിവരും. ഇത് ജില്ലാ സഹകരണ ബാങ്കുകള്‍ അടക്കം നബാര്‍ഡില്‍ നിന്ന് വാങ്ങണം. നബാര്‍ഡ് തനതുഫണ്ട് ആയ 23000 കോടി രൂപയില്‍ നിന്നാകും ഇത് നല്‍കുക.
















