ജയ്‌പുര്‍:രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ നിന്ന് 1.32 കോടി രൂപയുടെ നിരോധിച്ച നോട്ടുകളും പുതിയ നോട്ടുകളും പിടികൂടി. പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു കാറുകളില്‍ നിന്നായി കടത്താന്‍ ശ്രമിച്ച പണമാണ് കണ്ടെടുത്തത്.
നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍, 100, 50, 20, 10 രൂപ നോട്ടുകള്‍ അടുത്തിടെ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍, എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി ആള്‍വാര്‍ പോലീസ് മേധാവി രാഹുല്‍ പ്രകാശ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തതെന്ന് പിടിയിലായവരെ ചോദ്യം ചെയ്തതില്‍നിന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
















