തരീഖ് ഫത്താ
ജയ്‌പ്പൂര്‍: ഭാരതം വലിയ മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് പാക്ക് പിന്തുണയോടെയുള്ള ഭീകരതക്ക് കനത്ത തിരിച്ചടിയായെന്ന് പാക്ക് വംശജനായ കനേഡിയന്‍ എഴുത്തുകാരന്‍ തരീഖ് ഫത്താ.ഇതിന്റെ ഫലമായി പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്കുള്ള കള്ളനോട്ടിന്റെ ഒഴുക്കും നിലച്ചു. അത് നല്ല തീരുമാനമായിരുന്നു.
ഡിജിറ്റല്‍ യുഗത്തിലെ ആദ്യ നോട്ട് അസാധുവാക്കലായിരുന്നു അത്. നടപടി ജനജീവിതം മാറ്റിമറിക്കും. അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാന്‍ പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെടാന്‍ കൊതിക്കുകയാണ്. പാക്കിസ്ഥാന്‍ ബഹുമാനമര്‍ഹിക്കാത്ത രാജ്യമാണ്.ബലൂചിസ്ഥാന്‍ പ്രത്യേക രാജ്യമായാലേ ഞാന്‍ പാക്കിസ്ഥാനില്‍ പോകൂ. രാജസ്ഥാനിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
അവര്‍ ഇവിടെ ജീവിക്കേണ്ടവരല്ല. പാക്കിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവര്‍ അവിടുത്തെ യാഥാര്‍ഥ്യങ്ങളും അറിയണം. എന്നിട്ടും നല്ല ബന്ധം വേണമെന്നു പറയുന്നത് ഭാരതത്തിന്റെ താല്പ്പര്യത്തിന് ഉതകുന്നതല്ല. അത്തരക്കാരെ തുറന്നുകാട്ടണം.
ഭാരതത്തില്‍ ജീവിച്ച് ഭാരതത്തെ വെറുക്കുന്നവര്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹരല്ല.അവരെ തൊഴിച്ചുപുറത്താക്കണം. ഭാരതത്തിലെ പാക്ക് ഹൈക്കമ്മീഷറും ഇത്തരം സമീപനമേ അര്‍ഹിക്കുന്നുള്ളൂ. തരീഖ് ഫത്താ പറഞ്ഞു.
















