Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മയ്‌ക്ക് പേരിട്ടത് ഗാന്ധിജി: നളിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 08:42 pm IST
in India

ചെന്നൈ: രാജീവ് ഗാന്ധിയുടെ കൊലയാളി നളിനി ശ്രീഹരന്‍ വീണ്ടും വാര്‍ത്തകളില്‍. ദീര്‍ഘ ജയില്‍വാസം അനുഭവിച്ച അവര്‍ സ്വന്തം ജീവിതം 500 താളുകളിലായി ക്രോഡീകരിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ്.

ഗാന്ധിജിയാണ് അമ്മയ്‌ക്ക് പത്മാവതി എന്ന പേര് നല്‍കിയതെന്ന് പുസ്തകത്തില്‍ പറയുന്നു. ചെന്നൈയിലെ നേഴ്‌സായി ജീവിച്ച അമ്മയെയും മകളെയും ലോകം അറിഞ്ഞത് രാജീവ് വധത്തോടെയാണ്.

ശ്രീഹരന്‍ എന്ന മുരുകനെ വിവാഹം കഴിച്ചതോടെയാണ് തമിഴ് പെണ്‍കുട്ടിയുടെ ജീവിതം മാറി മറഞ്ഞത്.

1991 മെയ് 21ന്് നടന്ന രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമ്പോള്‍ നളിനി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വെല്ലൂരിലെ പ്രത്യേക ജയിലില്‍ ആറ് പേര്‍ക്കൊപ്പം ഇവര്‍ ആജീവനാന്ത തടവ് അനുഭവിക്കുകയാണ്.

2008മാര്‍ച്ച് 19ന് പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുസ്തകത്തിന്റെ ക്ലൈമാക്‌സ്. തൊണ്ണൂറ് മിനിറ്റോളം ജയിലില്‍ പ്രിയങ്കയുമായി സംസാരിച്ചു. തന്റെ അച്ഛനെ എന്തിനാണ് കൊന്നതെന്ന് പ്രിയങ്ക നളിനിയോട് നേരിട്ട് ചോദിച്ചു.

കൊലപാതകത്തിന് പിറകില്‍ ആരായിരുന്നുവെന്നും അവര്‍ക്ക് അറിയണമായിരുന്നു. സാഹചര്യങ്ങള്‍ കൊണ്ടു തടവുകാരിയായതാണെന്ന കാര്യം പ്രിയങ്കയോട് വ്യക്തമാക്കി. കാര്യങ്ങള്‍ അവര്‍ക്ക് മനസിലായി. എന്നാല്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 2008 ഏപ്രില്‍ പതിനഞ്ചിനാണ് ചില മാധ്യമങ്ങള്‍ ഇവരുടെ കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്ത നല്‍കിയത്.

പ്രിയങ്കയുടെ സന്ദര്‍ശനോദ്ദേശ്യം ഇന്നും അവ്യക്തമാണെന്നും നളിനി പറയുന്നു. ശ്രീലങ്കയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടിയാകും . കൂടിക്കാഴ്ചാ റിപ്പോര്‍ട്ട് വന്നതിന് പിറ്റേന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയുടെ സഹോദരന്‍ ഇന്ത്യയിലേക്ക് വന്നതായും മൂന്ന് ദിവസം ദല്‍ഹിയില്‍ തങ്ങി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വാടകയ്‌ക്ക് വീട് അന്വേഷിച്ചാണ് ശ്രീഹരന്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

ശ്രീഹരന്‍ വാടകയ്‌ക്ക് എടുത്ത വീട്ടിലേക്ക് തനുവും ശോഭയുമെത്തി. രാജീവ് വധത്തില്‍ മനുഷ്യ ബോംബായി പ്രവര്‍ത്തിച്ചത് തനുവായിരുന്നു. തനിയ്‌ക്കോ ഭര്‍ത്താവിനോ വധത്തിന്റെ ആസൂത്രണവുമായി യാതൊരു ബന്ധവും ഇല്ലെന്നും പുസ്തകത്തില്‍ പറയുന്നു.

താന്‍ എല്‍ടിടിഇ പ്രവര്‍ത്തകയായിരുന്നില്ല. ചെന്നൈയില്‍ ജനിച്ച താന്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

അമ്പത് ദിവസത്തെ കസ്റ്റഡികാലത്തെ കുറിച്ചുളള കുറിപ്പുകള്‍ കഠിന ഹൃദയര്‍ക്ക് പോലും സഹിക്കാനാകുന്നതല്ല. മകളുടെ ജനനമടക്കമുളളവ കണ്ണ് നിറയാതെ വായിക്കാനുമാകില്ല. ഭര്‍ത്താവിന്റെയും മറ്റുളളവരുടെയും മുന്നില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന, കൂട്ട ബലാല്‍സംഗം, ചങ്ങലയ്‌ക്കിട്ട് കുടുസുമുറിയില്‍ ആഴ്ചകളോളം, ഇതിനെയെല്ലാം അതിജീവിക്കാന്‍ ഗര്‍ഭസ്ഥശിശുവിന് കഴിഞ്ഞു.

കുറ്റസമ്മതക്കുറിപ്പില്‍ ഒപ്പിട്ട തന്നെ ഗര്‍ഭഛിദ്രത്തിനായി ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി. ഡോക്ടര്‍ തയാറായില്ല. അവരെ താന്‍ ദേവതയായാണ് കാണുന്നത്. മകള്‍ അരിത്ര ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറാണ്. ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെയാണ് അവള്‍ വയറ്റില്‍ കഴിഞ്ഞത്.

ചില ജയിലുദ്യോഗസ്ഥര്‍ കുഞ്ഞിന് വേണ്ടി ചില സഹായങ്ങളും പണവും നല്‍കി. പിന്നീട് കുട്ടിയെ കോയമ്പത്തൂരിലേക്കും ശ്രീലങ്കയിലേക്കും അയച്ചു. അവിടെ നിന്ന് അമ്മാവന്‍മാര്‍ക്കും അമ്മായിമാരുമൊത്ത് ലണ്ടനിലേക്ക് കുടിയേറി. കുട്ടിയ്‌ക്ക് വിദ്യാര്‍ത്ഥി വിസ പോലും നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചു. ഇപ്പോള്‍ ഡോക്ടര്‍ ആകാന്‍ പോലും കാരണം ബ്രിട്ടീഷ് സര്‍ക്കാരാണ്.

ജയലളിത അധികാരത്തില്‍ വരുമ്പോള്‍ ജയില്‍ ജീവിതം അല്‍പ്പം മെച്ചപ്പെടാറുണ്ട്. മകള്‍ ശ്രീലങ്കയിലേക്ക് മടങ്ങി പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് 2006ല്‍ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ ഭീഷണിപ്പടുത്തി. മകളോടും ഭര്‍ത്താവിനോടും ഒപ്പം ഒരു ദിവസമെങ്കിലും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും നളിനി പറയുന്നു. അനാഥയായി കാട്ടില്‍ കളയേണ്ടി വന്നതില്‍ മകളോട് മാപ്പ് പറയുന്നുമുണ്ട് ഈ അമ്മ.

പല നേതാക്കളുടെയും പേര് ഇവര്‍ അനുഭാവ പൂര്‍വ്വം പുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ ഹൈക്കോടതി ജ്ഡ്ജി ജസ്റ്റിസ് ഹരി പരന്തമണ്‍, എംഡിഎംകെ നേതാവ് വൈകോ, വിസികെ നേതാവ് തോല്‍ തിരുമാവളവന്‍, ചലച്ചിത്ര സംവിധായകനും രാഷ്‌ട്രീയക്കാരനുമായ സീമാന്‍, കൊളത്തൂര്‍ മണി,പി.പുകഴേന്തി തുടങ്ങിയവരുടെ പേരാണ് അവ.

തമിഴില്‍ എഴുതിയ പുസ്തകം വ്യാഴാഴ്ച പുറത്തിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.