മുംബൈ: ആയിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ മൊബൈല്‍, ഡിജിറ്റല്‍ പണമടയ്‌ക്കലും പണമിടപാടുകളും വളരെയേറെക്കൂടി. ക്രമണേ ഇത് വ്യാപകമാകുമെന്നാണ് സൂചന. ഇതോടെ നോട്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞ് ഭാരതം ഈ പെയ്‌മെന്റിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇടപാടുകളെല്ലാം രേഖാമൂലമാകുന്നതോടെ കള്ളപ്പണവും ഇനി കുറയും.
ചെറുകിടക്കാര്‍ അടക്കം നോട്ടില്ലാ ഇടപാടുകളിലേക്ക് മാറുകയാണെന്നും മൊബൈല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വരും നാളുകളില്‍ സുവര്‍ണ്ണകാലമാണെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. ഇ വാലറ്റ് സേവനങ്ങളും ഇനി വ്യാപകമാകും. ഭാവിയില്‍ വലിയ ഭാവിയാണ് ഇവക്കുള്ളത്. അസോചെം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്ത് പറഞ്ഞു.
















