മുംബൈ : സ്വച്ഛ് ഭരത പദ്ധതിയ്‌ക്ക് യൂവാക്കളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ നടന്ന ഗ്ലോബല്‍ സിറ്റസണ്‍ ഫെസ്റ്റിവല്‍ ഇന്ത്യ എന്ന സംഗീത ഫെസ്റ്റിവല്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ 80,000ഓളം യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര പദ്ധതികള്‍ക്ക് യുവാക്കള്‍ നിസ്തുലമായ പിന്തുണയാണ് നല്‍കിവരുന്നത്. പ്രമുഖ ബ്രിട്ടീഷ് റോക്ക് ബ്രാന്‍ഡായ കോര്‍ഡ്‌പ്ലേയുടെ പരിപാടിയോടുകൂടിയാണ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചത്.
സംഗീത പരിപാടിയാണെങ്കിലും പാടാന്‍ സാധിക്കില്ല പ്രസംഗിക്കാന്‍ മാത്രമേ സാധിക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി അഥവാ ഞാന്‍ പാടുകയാണെങ്കില്‍ സംഘാടകരില്‍ നിന്നും നിങ്ങള്‍ ടിക്കറ്റ് തിരിച്ചു മേടിക്കുന്നതാണ്. ഇപ്പോഴാണെങ്കില്‍ നൂറിന്റെ നോട്ടു തന്നെ ഭാരവാഹികള്‍ ഒപ്പിക്കേണ്ടതായുണ്ടെന്നും മോദി ഹാസ്യരൂപേണ പറഞ്ഞു.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന പദ്ധതികളെയും യുവാക്കള്‍ പിന്തുണയ്‌ക്കുന്നുണ്ട്. മോദി പറഞ്ഞു.
കാലം മാറുകയാണ്
മുംബൈ: ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റ ആരംഭത്തില്‍ കാണികളുടെ മുഖ്യാകര്‍ഷണമായിരുന്നത് ബ്രിട്ടീഷ് റോക്ക്ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ സംഗീത നിശയായിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ക്ലൗഡ്‌പ്ലേക്ക് ഭാരതത്തിലെത്താനായത്. ഇത്രയും വര്‍ഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ മാത്രമാണ് നിങ്ങളുടെ സംഗീത നിശകള്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു.
സംഗീത നിശയെ നോട്ടുമായി മോദി പ്രസംഗിച്ചു. നൊബേല്‍ സമ്മാന ജേതാവ് ബോബ് ഡിലന്റെ വരികളായ ദ ടൈംസ് ദേ ആര്‍ എ ചേയ്ഞ്ചിങ് (കാലം മാറുകയാണ്) ഉദ്ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം നിര്‍ത്തിയത്.
















