ന്യൂദൽഹി: ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുവെങ്കില്‍ അവരെ ആദ്യം കൊല്ലണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരത്തിലൂടെ എതിരാളികള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ആദ്യം ശ്രദ്ധിച്ചത് അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. 30 വര്‍ഷം അധികാരത്തിലിരുന്നിട്ടും അഴിമതി നടത്തിയതല്ലാതെ പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധൈര്യം ഉണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എം777 യുദ്ധപീരങ്കികള്‍ വാങ്ങുന്നതിനുള്ള നീക്കത്തിലാണ്.
സൈന്യത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും പരീക്കര്‍ അഭിപ്രായപ്പെട്ടു.
















