ന്യൂദല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷാ സഹായം നല്‍കുന്നതിനായി ആപ്പ്. പ്രധാനമായും സ്ത്രീ യാത്രക്കാരെ ഉദ്ദേശിച്ചുള്ള ആര്-മിത്ര (റെയില്‍വേ മൊബൈല്‍ ഇന്‍സ്റ്റന്റ് ട്രാക്കിങ് റെസ്പോണ്‍സ് ആന്‍ഡ് അസിസ്റ്റന്‍സ്) എന്ന ആപ്പ് കിഴക്കന്‍ റെയില്‍വേയാണ് പുറത്തിറക്കിയത്.
കൃത്യമായ സമയത്ത് യാത്രക്കാര്‍ക്ക് സുരക്ഷാ പ്രശ്നങ്ങളില്‍ സഹായം നല്കാന് ഇതിലൂടെ സാധിക്കുമെന്ന് റെയില്‍ സഹമന്ത്രി രജന്‍ ഗോഹെന്‍ രാജ്യസഭയില്‍ പറഞ്ഞു. കിഴക്കന്‍ റെയില്‍വേയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്ത്രീ യാത്രക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: