തലശ്ശേരി: പോലീസിന്റെ അമിതമായ വാഹന പരിശോധനയും എംഎംഡിആര്‍ ആക്ടിന്റെ പേരില്‍ അമിതമായി പിഴ ചുമത്തുന്നതും അവസാനിപ്പിക്കണമെന്ന് ഓള് കേരളാ എര്‍ത്ത് മൂവേഴ്സ് അസോസിയേഷന് തലശ്ശേരി മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സാധാരണ മണ്ണിനെ ചെറുകിട ധാതുക്കളുടെ പട്ടികയില്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക, കുറ്റമറ്റ നെല്‍വയല്‍ ഡാറ്റാ ബാങ്ക് പുനപ്രസിദ്ധീകരിക്കുക, നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം കുറ്റമാരോപിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്ന നിയമം പിന്‍വലിച്ച് നെല്‍വയല്‍ ഉടമക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷനില്‍ ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കാടാച്ചറി ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ്ബാബു കെ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം.കെ.നിഷാന്ത്, കെ.കെ.മമ്മു, പാലോളി രമേശന്, സെല്‍വരാജ് ടി.കെ, രജനീഷ് പി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സെല്‍വരാജ് (പ്രസിഡണ്ട്), ടി.കെ.രാജേഷ്, വേണു സിറ്റി, ബാബു മമ്പറം (വൈസ് പ്രസിഡണ്ടുമാര്‍), സനീഷ് കാരായി (ജനറല്‍ സെക്രട്ടറി), വിപിന്‍ അണ്ടലൂര്‍, ദിനേശന് കെ., അനൂപ് മേക്കുന്ന്, സുനീഷ് മാണിക്ക്യം (സെക്രട്ടറിമാര്‍), അനില്‍കുമാര്‍.കെ.പി. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: