ഗുവാഹത്തി: ആസാം ടിന്‍സുകിയയിലെ പെന്ഗ്രി വനമേഖലയില്‍ സൈന്യവും ഉള്‍ഫ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 5.30ന് 15 പേരടങ്ങുന്ന ഭീകരസംഘം സൈനിക വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍.
സൈനിക വാഹനം കടന്നുപോകുമ്പോള്‍ ഐഇഡി സ്ഥാപിച്ച് സ്ഫോടനം നടത്തി, സൈന്യത്തിനു നേരെ വെടിവച്ചു. സൈന്യം തിരിച്ചടിച്ചെങ്കിലും നിഷ്ഫലമായി. ആക്രമണത്തെത്തുടര്‍ന്ന് സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: