തൊടുപുഴ: വിമല പബ്ലിക് സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാര്‍ കാനയിലേക്ക് മറിഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കൊച്ചുമകളെ സ്കൂളില്‍ വിടാനായി എത്തിയ പുറപ്പുഴ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് കയറ്റി നിര്‍ത്താനായി കാര്‍ വളച്ചെടുക്കുമ്പോള്‍ പുറകില്‍ നിന്ന് വന്ന സ്കൂട്ടര്‍ കാറില്‍ ഇടിച്ചു. തുടര്‍ന്ന കാര്‍ കാനയിലേക്കു മറിയുകയായിരുന്നു. സ്കൂട്ടര്‍ യാത്രികര്‍ക്ക് നിസാര പരിക്ക് പറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: