ന്യൂദല്‍ഹി: വിവാഹ ആഘോഷത്തിനിടെ വെടിവയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാധ്വി ദേവ താക്കൂര്‍ കോടതിയില്‍ കീഴടങ്ങി. പോലീസ് അന്വേഷണം ശക്തമായതോടെയാണ് ഹരിയാനയിലെ പ്രാദേശിക കോടതിയില്‍ കീഴടങ്ങിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വിവാഹത്തില്‍ പങ്കെടുത്ത സ്വാധിയും ഒപ്പമുണ്ടായിരുന്നവരും ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത സമയത്ത് തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നതായി വിവാഹവേദിയുടെ മാനേജര്‍ പറഞ്ഞു. ഇതിനിടെ ഒരാളുടെ തോക്ക് തകരാറിലായി. ഇത് ശരിയാക്കുന്നതിനിടെയാണ് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് വെടിയേറ്റതെന്ന് മാനേജരുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: